Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:16 PM

യുഎഇയിൽ ചൂട് 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്

by Raneesha Razak
ദുബായ് : യുഎഇയിൽ അടുത്ത ദിവസങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയ്ക്കൊപ്പം ചില പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ താപനില 21°C മുതൽ 47°C വരെയാകാമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളിൽ 37°C മുതൽ 42°C വരെ ഉയർന്ന താപനില അനുഭവപ്പെടാം.
ചൊവ്വാഴ്ച ഉച്ചയോടെ കിഴക്കൻ മേഖലകളിൽ കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിലും ബുധനാഴ്ച രാവിലെയുമായി തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഈർപ്പം വർദ്ധിക്കുകയും മൂടൽമഞ്ഞിന് സാധ്യതയൊരുക്കുകയും ചെയ്യും. ബുധൻ, വ്യാഴം ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും NCM അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും പൊതുവെ അനുകൂലമായ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രികളിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ പുലർച്ചെ ചിലയിടങ്ങളിൽ മൂടൽമഞ്ഞോ പുകമഞ്ഞോ അനുഭവപ്പെടാം.

You may also like