Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 03:53 PM

യുഎഇയിൽ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

by Raneesha Razak
ദുബായ് : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലയിടങ്ങളിൽ മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ചില സമയങ്ങളിൽ ശക്തമാകുന്ന കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്താൻ ഇടയാക്കും. തീരപ്രദേശങ്ങൾ, ഉൾനാടുകൾ, പർവ്വതമേഖലകൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം. അതേസമയം, രാജ്യത്ത് ചൂട് തുടരുമെന്നാണ് പ്രവചനം. ഉൾനാടുകളിൽ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ് മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാകാം. തീരദേശങ്ങളിലും ദ്വീപുകളിലും 34°C മുതൽ 39°C വരെയും, മലനിരകളിൽ 29°C മുതൽ 35°C വരെയുമായിരിക്കും താപനില. തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. രാവിലെ അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെങ്കിലും പിന്നീട് സ്ഥിതി ശാന്തമാകും. ഒമാൻ കടൽ പൊതുവെ ശാന്തമായിരിക്കും.

You may also like