Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:21 PM

യുഎഇ സ്കൂളുകളിൽ കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ വിപ്ലവകരമായ മാറ്റം

by Raneesha Razak
യുഎഇ : യുഎഇയിലെ സ്കൂളുകളിൽ കുട്ടികളുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഉച്ചഭക്ഷണം എന്താണെന്ന് പരിശോധിക്കുന്നതിനപ്പുറം ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചുള്ള ബോധവൽക്കരണവും സ്കൂളുകൾ ഇപ്പോൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്. അതിരൂകരിച്ച സംസ്കരിച്ച ഭക്ഷണങ്ങളും (ultra-processed foods) മധുരമുള്ള പാനീയങ്ങളും നിയന്ത്രിക്കുന്നതിനൊപ്പം, ഭക്ഷണപ്ലേറ്റുകളിൽ വലിയ മാറ്റങ്ങളാണ് സ്കൂളുകൾ വരുത്തുന്നത്. നഗ്ഗറ്റുകൾക്ക് പകരം ഫ്രെഷ് ചിക്കനും, പാക്കറ്റ് സോസുകൾക്ക് പകരം പച്ചക്കറികൾ കൊണ്ടുള്ള കൂട്ടാനുകളും കാന്റീനുകളിൽ ഇടംപിടിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണ അന്തരീക്ഷം ഒരുക്കുക, പുതിയതും സമീകൃതവുമായ ആഹാരങ്ങൾ ഉറപ്പാക്കുക, ഏതൊക്കെ ഭക്ഷണങ്ങളാണ് മികച്ചതെന്ന് അവരെ സ്വയം മനസ്സിലാക്കാൻ സഹായിക്കുക എന്നിവയാണ് ഈ മാറ്റങ്ങളിലൂടെ സ്കൂളുകൾ ലക്ഷ്യമിടുന്നത്. കുട്ടികളുടെ പഠനനിലവാരവും ബുദ്ധിശക്തിയും മികച്ചതാക്കാൻ നല്ല ആഹാരരീതിക്ക് കഴിയുമെന്ന് യുഎസ്, ചൈന, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. കുട്ടികളുടെ സ്കൂൾ പ്രകടനത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണ് ഭക്ഷണമെങ്കിലും, കുട്ടികളെ മികച്ച ഭക്ഷണശീലങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയാണ് യുഎഇയിലെ വിദ്യാലയങ്ങളിപ്പോൾ ചെയ്യുന്നത്.

You may also like