ദുബായ് : ദുബായിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പുതിയ കർശന നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ച് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). സ്കൂൾ ക്ലാസ് മുറികളുടെ ഘടന, കളിസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ, സയൻസ് ലബോറട്ടറികൾ, വിദ്യാർത്ഥികളുടെ ബസ് പിക്കപ്പ്-ഡ്രോപ്പ് ഓഫ് കേന്ദ്രങ്ങൾ എന്നിവയടക്കം എല്ലാ മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ കംപ്ലയൻസ് ഹാൻഡ്‌ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.
ദുബായ് ‘എഡ്യൂക്കേഷൻ 33’ (E33) തന്ത്രത്തിന്റെ ഭാഗമായി ഫ്ലെക്സിബിൾ റെഗുലേഷൻ ഫ്രെയിംവർക്കിന് കീഴിൽ കെഎച്ച്‌ഡിഎ അവതരിപ്പിച്ച നാല് നിയന്ത്രണ മാർഗ്ഗരേഖകളിൽ ഒന്നാണിത്. സ്കൂൾ വളപ്പിൽ തണലുള്ള കളിസ്ഥലങ്ങൾ ഉറപ്പാക്കുക, പ്രഥമശുശ്രൂഷാ (First-aid) കിറ്റുകളുടെ ലഭ്യത, നീന്തൽക്കുളങ്ങളിലും ലാബുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങി വിപുലമായ നിർദ്ദേശങ്ങളാണ് ഇതിലുള്ളത്. രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ ഗൈഡ്‌ബുക്ക്.
10
previous post