Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:58 PM

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകുകയാണ് കൊയിലാണ്ടിയിലെ NIARC

by silvya

കൊയിലാണ്ടി: നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ അക്കാദമിക് ബ്ലോക്കാണ് നാടിന് സമർപ്പിച്ചത്.അദീബ്-ഷഫീന ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏകദേശം ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി പെരുവട്ടൂരിലെ ഈ പുതിയ ബ്ലോക്ക് നിർമ്മിച്ചത്. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും സംരംഭകയും റിസ്‌ഖ് ആർട്ട് ഗാലറി സ്ഥാപകയുമായ ഷഫീന യൂസുഫ് അലിയും ചേർന്നാണ് നിർവഹിച്ചത്.ഭിന്നശേഷിക്കാരായ ഓരോ കുട്ടിയുടെയും കഴിവുകളും ആവശ്യങ്ങളും വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള പഠനവും തെറാപ്പിയും പരിശീലനവും നൽകുന്നതിനൊപ്പം, കല, കായികം, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിലും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് പുതിയ അക്കാദമിക് ബ്ലോക്കിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്ഘാടനത്തിനെത്തിയ അദീബ് അഹമ്മദും ഷഫീന യൂസുഫ് അലിയും കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരുടെ പഠനവും തെറാപ്പിയും പരിശീലനവും അടുത്തറിയുകയും ചെയ്തു.NIARC ക്യാമ്പസിൽ നടന്ന ചടങ്ങിന് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ‘സാധ്യതകളുടെ പുതിയൊരു ലോകം അവർക്കായി തുറക്കുക’ എന്ന ആശയത്തിലാണ് അക്കാദമിക് ബ്ലോക്ക് ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ മറ്റു വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു. ഇതിനൊപ്പം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൂടുതൽ മികച്ച ദന്തപരിചരണം ഉറപ്പാക്കുന്നതിനായി ഒരുക്കിയ പുതിയ ഡെന്റൽ യൂണിറ്റ് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുട്ടികൾക്ക് പഠിക്കാനും വളരാനും സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറാനും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ഈ പുതിയ അക്കാദമിക് ബ്ലോക്ക്.

You may also like