Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:11 PM

അബുദാബിയിലെ 170-ലധികം സ്വകാര്യ സ്കൂളുകളിൽ എഐ സാക്ഷരതാ പദ്ധതി വ്യാപിപ്പിച്ച് ‘അഡെക്’

by Raneesha Razak

അബുദാബി : അബുദാബി വിദ്യാഭ്യാസ സംസ്കാര വകുപ്പ് (ADEK) എമിറേറ്റിലെ 170-ലധികം സ്വകാര്യ സ്കൂളുകളിൽ സമഗ്രമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നു. കെജി (KG) മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ കഴിവുകൾ ഘട്ടംഘട്ടമായി വികസിപ്പിക്കുന്നതിനൊപ്പം അവരുടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളെ വെറുമൊരു ഉപയോക്താക്കൾ എന്നതിലുപരി എഐ സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളാക്കി മാറ്റുകയാണ് ലക്ഷ്യം.
പ്രാഥമിക ക്ലാസുകളിൽ സ്ക്രീൻ രഹിത പ്രായോഗിക രീതികളിലൂടെ ചിന്താശേഷി വളർത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത്. വിദ്യാർത്ഥികൾ 12-ാം ക്ലാസിലെത്തുമ്പോഴേക്കും സ്വന്തമായി എഐ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള പ്രാപ്തി കൈവരിക്കും. ഒഇസിഡി (OECD), എംഐടി (MIT), മൈക്രോസോഫ്റ്റ്, ഖലീഫ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 19,000 അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്താൻ വർഷത്തിൽ രണ്ടുതവണ ‘AI Growth Test’ നടത്തുമെന്നും അഡെക് വ്യക്തമാക്കി.

You may also like