Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 25, 2026 | 05:34 PM

ബ്ലാക്ക്‌സ്റ്റോൺ വീണ്ടും ദുബായിലേക്ക്

by Raneesha Nizar

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഓൾട്ടർനേറ്റീവ് അസറ്റ് മാനേജരായ ‘ബ്ലാക്ക്‌സ്റ്റോൺ’ (Blackstone) ദുബായിലേക്ക് തിരിച്ചെത്തുന്നു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (DIFC) പുതിയ ഓഫീസ് ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആറ് വർഷങ്ങൾക്ക് മുൻപ് റീജിയണൽ ബേസ് അബുദാബിയിലേക്ക് മാറ്റിയ ശേഷമാണ് ബ്ലാക്ക്‌സ്റ്റോൺ വീണ്ടും ദുബായിൽ സജീവമാകുന്നത്. ആഗോള നിക്ഷേപകർ, വൻകിട വ്യവസായികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരെ ആകർഷിക്കുന്നതിൽ ദുബായ് കൈവരിച്ച മുന്നേറ്റമാണ് കമ്പനിയുടെ ഈ തീരുമാനത്തിന് പിന്നിൽ.
ദുബായിൽ പുതിയ ഓഫീസ് ആരംഭിക്കുമ്പോഴും അബുദാബിയിലെ ഓഫീസ് തുടർന്നും പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ്, ക്രഡിറ്റ് ഉൾപ്പെടെ 1.35 ട്രില്യൺ ഡോളറിന്റെ ആസ്തിയാണ് ബ്ലാക്ക്‌സ്റ്റോൺ നിലവിൽ മാനേജ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗൾഫ് മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്ന കമ്പനി, ദുബായ് ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഫൈൻഡറിലെ ഓഹരി പങ്കാളിത്തം, ദുബായ് എയറോസ്‌പേസ് എന്റർപ്രൈസുമായുള്ള (DAE) സംയുക്ത നിക്ഷേപങ്ങൾ എന്നിവയിലൂടെ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.

You may also like