Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:01 PM

വേനൽക്കാലത്ത് കാർ കേടാകാതിരിക്കാൻ 6 പ്രധാന മുൻകരുതലുകൾ

by Raneesha Razak

ദുബായ് : യുഎഇയിൽ കടുത്ത വേനൽ ചൂട് തുടരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 6 നിർണ്ണായക മുൻകരുതലുകളുമായി വാഹന വിദഗ്ദ്ധരും മെക്കാനിക്കുകളും. വേനൽക്കാലത്ത് താപനില ഉയരുമ്പോൾ എഞ്ചിൻ ഓവർഹീറ്റിംഗ്, ബാറ്ററി കേടുപാടുകൾ, കൂളന്റ് ചോർച്ച തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കാൻ സാധ്യതയേറെയാണെന്ന് ദുബായിലെയും ഷാർജയിലെയും പ്രമുഖ ഗാരേജ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെറിയ തകരാറുകൾ പോലും ശ്രദ്ധിക്കാതെ വിട്ടാൽ പിന്നീട് വലിയ സാമ്പത്തിക നഷ്ടത്തിനും വാഹനം പെട്ടെന്ന് വഴിയിൽ നിലയ്ക്കുന്നതിനും കാരണമാകും.
കൂളന്റ് നില കൃത്യമായി പരിശോധിക്കുക, ബോണറ്റിന് അടിയിലെ ചോർച്ചകൾ ഉടൻ പരിഹരിക്കുക, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബാറ്ററികൾ പരിശോധിക്കുക, രാവിലെ തണുപ്പുള്ളപ്പോൾ ടയർ പ്രഷർ നോക്കുക, ബെൽറ്റുകളും വയറിംഗുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, റേഡിയേറ്ററിൽ പൊടിയും മാലിന്യങ്ങളും അടിയുന്നത് ഒഴിവാക്കാൻ കൃത്യമായി വൃത്തിയാക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. വാഹനം ഓടിക്കുമ്പോൾ ചൂട് കൂടുന്നതിന്റെ സൂചനകളോ പുകയോ അപരിചിതമായ മണമോ ശ്രദ്ധയിൽപ്പെട്ടാൽ വാഹനം ഉടൻ നിർത്തി പരിശോധിക്കണമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

You may also like