Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 23, 2026 | 07:46 PM

തൊഴിൽ അപകട നഷ്ടപരിഹാരം: അർഹതയില്ലാത്ത സാഹചര്യങ്ങൾ

by Raneesha Nizar

അബുദാബി : തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങൾക്കും തൊഴിൽ സംബന്ധമായ രോഗങ്ങൾക്കും ജീവനക്കാർക്ക് നഷ്ടപരിഹാരം ലഭിക്കാത്ത 6 പ്രത്യേക സാഹചര്യങ്ങൾ വ്യക്തമാക്കി യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (MoHRE). തൊഴിലാളി ബോധപൂർവം സ്വയം പരിക്കേൽപ്പിക്കുന്ന കേസുകൾ, മദ്യം ലഹരിമരുന്നുകൾ എന്നിവയുടെ സ്വാധീനത്തിൽ സംഭവിക്കുന്ന അപകടങ്ങൾ, തൊഴിലിടങ്ങളിൽ പരസ്യമായി പ്രദർശിപ്പിച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ബോധപൂർവം ലംഘിക്കൽ, തൊഴിലാളിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന മനഃപൂർവമായ ദുരുപയോഗം അഥവാ വീഴ്ച, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള വൈദ്യപരിശോധനകൾക്കും ചികിത്സകൾക്കും ന്യായമായ കാരണങ്ങളില്ലാതെ വിസമ്മതിക്കൽ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൽ എന്നിവയാണ് ഈ സാഹചര്യങ്ങൾ. തൊഴിലിട സുരക്ഷ ശക്തമാക്കുന്നതിനൊപ്പം നിയമനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ ഈ നടപടി.

You may also like