Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 22, 2026 | 05:12 PM

എസ്‌.എം.എസ് സേവനങ്ങൾക്കായി പുതിയ റൂളുമായി TDRA

by Raneesha Nizar

അബുദാബി : OTP-കൾ, അറിയിപ്പുകൾ, പ്രൊമോഷണൽ സന്ദേശങ്ങൾ എന്നിവയ്ക്കായി A2P (Application-to-Person) എസ്‌.എം.എസ് സേവനങ്ങൾ ഉപയോഗിക്കുന്ന യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഡിസംബർ 31-നകം ‘ഡയറക്റ്റ് മോഡലിലേക്ക്’ (Direct Model) മാറണമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) നിർദ്ദേശിച്ചു. ഇടനിലക്കാരില്ലാതെ എസ്‌.എം.എസ് അഗ്രിഗേറ്ററിൽ നിന്ന് നേരിട്ട് ഉപഭോക്താവിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്ന സംവിധാനമാണിത്.
ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ഇ-കൊമേഴ്‌സ് കമ്പനികൾ, ഹെൽത്ത് കെയർ, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. സേവനങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ സമയപരിധിക്കുള്ളിൽ രാജ്യത്തെ അംഗീകൃത ടെലികോം സേവനദാതാക്കളായ ഇ ആൻഡ് (e&), ഡു (du) എന്നിവരുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ വരുത്തണമെന്ന് അതോറിറ്റി വ്യക്തമാക്കി.

You may also like