Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 23, 2026 | 07:47 PM

ഇമാറിന്റെ പ്രീമിയം പ്രോപ്പർട്ടികൾ സ്വന്തമാക്കാം: എക്‌സ്‌ക്ലൂസീവ് ഷോകേസുമായി റിയൽട്ടർ സിഗ്നേച്ചർ

by Raneesha Nizar

ദുബായ് : ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിലെ മികച്ച നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തിക്കൊണ്ട് പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ഇമാറിന്റെ (Emaar) പ്രോപ്പർട്ടികൾ നേരിട്ടറിയാൻ അവസരമൊരുക്കി റിയൽട്ടർ സിഗ്നേച്ചർ പ്രോപ്പർട്ടീസ് (Realtor Signature Properties). 2026 ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്ഷണിതാക്കൾക്ക് മാത്രമായുള്ള ‘ദി ഇമാർ പ്രൈവറ്റ് ഷോകേസ്’ (The Emaar Private Showcase) സംഘടിപ്പിക്കുന്നത്.
ഇമാറിന്റെ പുതിയ അപ്പാർട്ട്‌മെന്റുകൾ, ടൗൺഹൗസുകൾ, വില്ലകൾ, മാൻഷനുകൾ എന്നിവ പൊതുവിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ കാണാനും തിരഞ്ഞെടുക്കാനും ഈ ഇവന്റിലൂടെ സാധിക്കും. 1.26 മില്യൺ ദിർഹം മുതൽ ആരംഭിക്കുന്ന പ്രോപ്പർട്ടികൾ, ആകർഷകമായ ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാനുകൾ, സാമ്പത്തിക വിദഗ്ദ്ധരുടെ ഉപദേശങ്ങൾ എന്നിവ ഈ ഷോകേസിന്റെ പ്രധാന ആകർഷണങ്ങളാണ്.

You may also like