Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:52 PM

യു.എ.ഇയിൽ സൗജന്യ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം; പുതിയ ആപ്പുകളുമായി ഡ്രൈവർമാർ

by Raneesha Razak

യു.എ.ഇ : ഇലക്ട്രിക് വാഹന ഉടമകൾക്ക് യാത്ര തിരിക്കും മുൻപ് സൗജന്യ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്പുകൾ സജീവമാകുന്നു. രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ചില സ്വകാര്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും സൗജന്യ ഇ.വി ചാർജിംഗ് ലഭ്യമാണെങ്കിലും, നേരിട്ട് ചെന്നുനോക്കാതെ ഇവ കൃത്യമായി കണ്ടെത്തുക ബുദ്ധിമുട്ടാണ്.

ഈ പ്രശ്നത്തിനാണ് ‘പ്ലഗ്ഷെയർ’ (PlugShare) എന്ന ക്രൗഡ് സോഴ്‌സ്ഡ് ആപ്പ് പരിഹാരമാകുന്നത്. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) ഔദ്യോഗിക ആപ്പിനൊപ്പം, വാഹനം ചാർജ് ചെയ്യേണ്ട റൂട്ടും ലഭ്യമായ സ്റ്റേഷനുകളും കണ്ടെത്താൻ ഡ്രൈവർമാർ ഈ ആപ്പിനെയും ഉപയോഗപ്പെടുത്തുന്നു. ഇലക്ട്രിക് വാഹന ഉപയോക്താക്കൾ നൽകുന്ന പുതിയ വിവരങ്ങളും റിവ്യൂകളും അനുസരിച്ചാണ് പ്ലഗ്ഷെയർ പ്രവർത്തിക്കുന്നത്. തത്സമയ അപ്‌ഡേറ്റുകൾ നൽകാൻ കൂടുതൽ ഉപയോക്താക്കൾ മുന്നോട്ടുവരുന്നതോടെ ഈ ആപ്പിന്റെ കൃത്യതയും ഫലപ്രാപ്തിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

You may also like