Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 09:59 PM

ലോകത്തെ ഏറ്റവും പവർഫുൾ പാസ്‌പോർട്ടുകളിൽ യു.എ.ഇ നമ്പർ 2

by Raneesha Razak

ദുബായ് : ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സിന്റെ (Henley Passport Index) 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തോടെ യു.എ.ഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ യാത്ര രേഖകളിൽ രണ്ടാം സ്ഥാനത്തെത്തി. 2026 ജൂലൈയിലെ പുതിയ കണക്കുകൾ പ്രകാരം മുൻകൂട്ടി വീസയില്ലാതെയും (Visa-free) വീസ ഓൺ അറൈവലിലൂടെയും (Visa-on-arrival) 188 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാർക്ക് യാത്ര ചെയ്യാം. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ രണ്ടാം സ്ഥാനം പങ്കിടുന്നത്. 192 രാജ്യങ്ങളിലേക്ക് വീസരഹിത പ്രവേശനമുള്ള സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്.
2006-ൽ പട്ടികയിൽ ഇടത്തരം സ്ഥാനത്തായിരുന്ന യു.എ.ഇ പാസ്‌പോർട്ടിന് അന്ന് 35 രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 153 പുതിയ രാജ്യങ്ങളിലേക്ക് കൂടി വീസരഹിത യാത്ര വ്യാപിപ്പിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയാണ് രാജ്യം കൈവരിച്ചത്. യു.എ.ഇയുടെ ശക്തമായ നയതന്ത്ര ബന്ധങ്ങളും സാമ്പത്തിക പങ്കാളിത്തങ്ങളും ആഗോള സ്വാധീനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

You may also like