Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 17, 2026 | 09:22 PM

ചൂടിൽ വലയുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ഐസ്‌ക്രീം ചലഞ്ച്

by Raneesha Nizar

ദുബൈ : കഠിനമായ വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ ദുബൈയിലെ ‘സ്പ്രെഡ് കൈൻഡ്‌നെസ്’ സന്നദ്ധ സംഘടന സൗജന്യ ഐസ്‌ക്രീം വിതരണ പദ്ധതി ആരംഭിച്ചു. ഈ വർഷം 19,000-ലധികം തൊഴിലാളികൾക്ക് ഐസ്‌ക്രീം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താല്പര്യമുള്ള യുഎഇ നിവാസികൾക്ക് ‘സിഡിഎ’ വോളന്റിയർ പോർട്ടൽ വഴിയോ ‘ദുബൈ നൗ’ ആപ്പ് വഴിയോ സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്ത് ഇതിൽ പങ്കാളികളാകാം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് 30 ദിർഹം മുതൽ സംഭാവന നൽകി ഐസ്‌ക്രീം സ്പോൺസർ ചെയ്യാനും അവസരമുണ്ട്.

You may also like