Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 03:21 AM

ലോക കോഫി ചാമ്പ്യൻഷിപ്പിൽ യുഎഇക്ക് ചരിത്ര വിജയം

by Raneesha Razak

ദുബൈ :  ഇറ്റലിയിലെ ടൂറിനിൽ നടന്ന 2026-ലെ രാജ്യാന്തര ലാവസ്സ ബാരിസ്ത ചലഞ്ചിൽ (Lavazza Barista Challenge) 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളെ മറികടന്ന് യുഎഇ പ്രതിനിധി ലാബ്ലിബെൽ ബജാരിയാസ് ലോക കിരീടം നേടി. ‘ഇൽ ബോസ്കോ’ (The Forest) എന്ന് പേരിട്ട തന്റെ സിഗ്നേച്ചർ കോഫിയിലൂടെയാണ് ലാബ്ലിബെൽ ഈ നേട്ടം കൈവരിച്ചത്. യുഎഇയുടെ പരമ്പരാഗത ആതിഥ്യമര്യാദയും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഈ കോഫി തയ്യാറാക്കിയത്.
യഥാർത്ഥത്തിൽ ഫിലിപ്പീൻസ് സ്വദേശിയായ ലാബ്ലിബെൽ 2013-ലാണ് യുഎഇയിൽ എത്തിയത്. ജോലിയിൽ നിന്നും തുടങ്ങിയ കോഫിയോടുള്ള അഭിനിവേശം പിന്നീട് അന്താരാഷ്ട്ര തലത്തിലേക്ക് വളരുകയായിരുന്നു. യുഎഇയിലെ മൾട്ടികൾച്ചറൽ അന്തരീക്ഷവും പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് താരം പറഞ്ഞു. മത്സരത്തിൽ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനവും ജപ്പാൻ മൂന്നാം സ്ഥാനവും നേടി.

You may also like