Featured Partner • Sponsored Advertisement
Reboot Computers
Loading info...
Aug 28, 2026 | 09:43 AM

പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്‌മെന്റ് നിർബന്ധം; വലഞ്ഞ് പ്രവാസികൾ

by Raneesha Nizar

ദുബായ് : വേനലവധിക്കാലത്ത് യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ. ദുബായ് ഇന്ത്യൻ കോൺസുലേറ്റും അബുദാബി എംബസിയും പാസ്‌പോർട്ട് സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ അപ്പോയിന്റ്‌മെന്റ് വഴി മാത്രമാക്കിയതോടെയാണ് സ്ലോട്ടുകൾ കിട്ടാതെ പ്രവാസികൾ വലയുന്നത്. യാത്രാ തീയതികൾ അടുത്തിട്ടും ഔദ്യോഗിക പോർട്ടലായ book.passportindiauae.com വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാനാണ് പുതിയ നടപടിയെന്നും അപ്പോയിന്റ്‌മെന്റുകൾ പൂർണ്ണമായും സൗജന്യമാണെന്നും വ്യക്തമാക്കിയ അധികൃതർ, സ്ലോട്ടുകൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

You may also like