17
ഷാർജ : ലഹരിമരുന്നിന്റെ വിപത്തുകൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ഷാർജ പോലീസ് സിറ്റി സെന്റർ അൽ സാഹിയയിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ 4 ദിവസത്തിനിടെ 10,600-ലധികം ആളുകൾ പങ്കെടുത്തു. ‘വ്യക്തിയെ സംരക്ഷിക്കുക, സമൂഹത്തെ കാത്തുസൂക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സന്ദർശകരെ ആകർഷിക്കുന്നതിനായി ഷാർജ പോലീസിന്റെ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള പ്രത്യേക കൗണ്ടറും ഇവിടെ ഒരുക്കിയിരുന്നു. ലഹരിമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങൾ, അവ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ ഇന്ററാക്ടീവ് രീതികളിലൂടെ പൊതുജനങ്ങൾക്ക് വിശദീകരിച്ചു നൽകി. ഇതിനൊപ്പം ആരോഗ്യമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ബോധവത്കരണ മാരത്തോണും സംഘടിപ്പിച്ചിരുന്നു.