Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 03:48 PM

ആകാശയാത്രയ്ക്കിടെ യാത്രക്കാരിക്ക് രക്ഷകയായി മലയാളി മാലാഖ

by Raneesha Razak

ദുബായ് : വിമാനത്തിൽ വെച്ച് ആരോഗ്യസ്ഥിതി മോശമായ യാത്രക്കാരിക്ക് സമചിത്തതയോടെ അടിയന്തര പരിചരണം നൽകി യുഎഇയിലെ മലയാളി നഴ്‌സ് തുണയായി. റാസൽഖൈമ (RAK) ഹോസ്പിറ്റലിലെ എൻഐസിയു (NICU) നഴ്‌സും കൊല്ലം സ്വദേശിനിയുമായ പൂജ രാജകുമാരൻ (34) ആണ് വിമാനത്തിൽ ഉണ്ടായേക്കാമായിരുന്ന വലിയൊരു പരിഭ്രാന്തി ഒഴിവാക്കിയത്.
അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു വനിതാ യാത്രക്കാരി കടുത്ത തലകറക്കവും വിറയലും അനുഭവപ്പെട്ട് അബോധാവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് വിമാനത്തിൽ മെഡിക്കൽ സഹായം തേടിയത്. ഉടൻ തന്നെ രംഗത്തിറങ്ങിയ പൂജ യാത്രക്കാരിയെ കൃത്യമായി പരിചരിച്ച് ബോധം വീണ്ടെടുക്കാൻ സഹായിച്ചു. കടുത്ത മാനസിക സമ്മർദ്ദവും ശാരീരിക ക്ഷീണവുമാണ് യാത്രക്കാരിക്കെന്ന് വിലയിരുത്തിയ പൂജ, വിമാനം അടിയന്തരമായി ലാൻഡ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെ അവരെ നിരീക്ഷിക്കുകയും ചെയ്തു.

You may also like