Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 10:33 PM

ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം; യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് അപ്പോയിന്റ്മെന്റ് സംവിധാനം

അനുവദിച്ചിരിക്കുന്ന സമയത്തിന് കൃത്യം 15 മിനിറ്റ് മുമ്പായി അപേക്ഷകർ എംബസിയിലോ കോൺസുലേറ്റിലോ റിപ്പോർട്ട് ചെയ്യണം

by Raneesha Razak

യു.എ.ഇ : യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി പുതിയ അപ്പോയിന്റ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ഇനി മുതൽ പാസ്‌പോർട്ട് സംബന്ധമായ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്. അപേക്ഷകർക്ക് book.passportindiauae.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി തങ്ങളുടെ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അപ്പോയിന്റ്മെന്റ് ലഭിച്ച വ്യക്തികൾ തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയത്തിന് കൃത്യം 15 മിനിറ്റ് മുമ്പായി അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ അല്ലെങ്കിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

You may also like