Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 07:56 AM

എഐ പഠിച്ചോ? യുഎഇയിൽ കാത്തിരിക്കുന്നത് വമ്പൻ അവസരങ്ങൾ

by Raneesha Nizar

ദുബായ് : യുഎഇയിലെ കമ്പനികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിങ് (ML), ക്ലൗഡ് ആർക്കിടെക്ചർ എന്നീ അത്യാധുനിക സാങ്കേതിക മേഖലകളിൽ വിദഗ്ദ്ധരായ ജീവനക്കാരെ ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. ഈ വർഷത്തിന്റെ (2026) രണ്ടാം പകുതിയിൽ 80 ശതമാനത്തോളം കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിലും, ആവശ്യത്തിന് യോഗ്യരായ പ്രൊഫഷണലുകളെ ആഗോള വിപണിയിൽ ലഭ്യമല്ലെന്ന് ആഗോള മൊബിലിറ്റി സ്ട്രാറ്റജിസ്റ്റായ സോനം ഹൈദർ വ്യക്തമാക്കുന്നു.

ഡിജിറ്റൽ പരിവർത്തനവും ദുബായുടെ ഡി33 (D33) പോലുള്ള വലിയ വികസന പദ്ധതികളും കാരണം എഐ എഞ്ചിനീയർമാർ, ക്ലൗഡ് ആർക്കിടെക്റ്റുകൾ, സർട്ടിഫൈഡ് ഡെവലപ്‌സ് (DevOps) എഞ്ചിനീയർമാർ എന്നിവർക്കാണ് നിലവിൽ യുഎഇയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. പ്രതിഭകളെ ആകർഷിക്കുന്നതിനായി ആകർഷകമായ ശമ്പള പാക്കേജുകൾക്ക് പുറമെ വിദേശത്ത് നിന്ന് താൽക്കാലികമായി ജോലി ചെയ്യാവുന്ന ‘റിമോട്ട് ഓൺബോർഡിങ്’ (Remote onboarding) രീതികളും കമ്പനികൾ ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. ഐടി ബിരുദധാരികളുടെ എണ്ണത്തിൽ കുറവില്ലെങ്കിലും, ഈ മേഖലകളിൽ ആവശ്യമായ പ്രായോഗിക പരിചയസമ്പന്നരുടെ കുറവാണ് പ്രതിസന്ധിക്ക് കാരണം. ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് പുറമെ കിഴക്കൻ യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കമ്പനികൾ ഇപ്പോൾ ജീവനക്കാരെ കണ്ടെത്തുന്നുണ്ട്.

You may also like