Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 05:29 PM

മിന്നൽ വേഗത്തിൽ ദുബായിലേക്ക്; ഇത്തിഹാദ് റെയിൽ യാത്രാസമയം വെട്ടിക്കുറയ്ക്കുന്നു

by Raneesha Razak

ദുബായ് : യുഎഇ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ദുബായ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ വരും സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിക്കും. നിലവിൽ അബുദാബി-ഫുജൈറ റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ ശൃംഖലയുടെ അടുത്ത ഘട്ടമാണിത്. ഈ പുതിയ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം വെറും 57 മിനിറ്റായി ചുരുങ്ങും.

ദുബായ് സ്റ്റേഷൻ നിലവിലുള്ള മെട്രോ റെഡ് ലൈനുമായും ഭാവിയിൽ വരാനിരിക്കുന്ന ഗോൾഡ് ലൈനുമായും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു ‘സൂപ്പർ ഹബ്ബ്’ ആയി മാറും. യാത്രക്കാർക്ക് ദുബായ് ആർടിഎയുടെ ‘നോൽ’ (Nol) കാർഡ് ഉപയോഗിച്ച് തന്നെ ട്രെയിൻ യാത്രയ്ക്കുള്ള തുക അടയ്ക്കാം. 2027 മാർച്ചിൽ ഷാർജ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ പാത പൂർണ്ണമാകും.

You may also like