Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 05:22 AM

പകൽ സുരക്ഷയിൽ 99.9% നേട്ടവുമായി ദുബായ് പൊലീസ്

by Raneesha Razak

ദുബായ് : മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെയും ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ സുരക്ഷാ സർവേയിൽ പകൽ സമയത്തെ സുരക്ഷാ സൂചികയിൽ 99.9 ശതമാനം സ്കോർ നേടി ദുബായ് പൊലീസ്. മൊത്തത്തിലുള്ള സുരക്ഷാ ജീവിതനിലവാര സൂചികയിൽ (Security Quality of Life Index) 98.2 ശതമാനമാണ് ദുബായ് പൊലീസ് കൈവരിച്ച നേട്ടം. രാത്രി സമയങ്ങളിൽ തനിയെ നടന്നുപോകുമ്പോഴുള്ള സുരക്ഷാ സൂചികയിൽ 98.7 ശതമാനവും പൊലീസ് സ്റ്റേഷനുകളിലുള്ള ജനവിശ്വാസത്തിൽ 96.2 ശതമാനവും സ്കോർ നേടാൻ ദുബായ് പൊലീസിന് സാധിച്ചു.

ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ദുബായ് പൊലീസ് വലിയ മുന്നേറ്റമാണ് നടത്തിയത്. ഡിജിറ്റൽ ഇടപാടുകളിൽ 97.7 ശതമാനവും ഉപഭോക്തൃ സംതൃപ്തിയിൽ 96.9 ശതമാനവും നേട്ടമുണ്ടാക്കി. ‘ബ്രാൻഡ് ഫിനാൻസ്’ (Brand Finance) നടത്തിയ ആഗോള റാങ്കിങ്ങിൽ ‘AAA+’ റേറ്റിങ്ങോടെ ലോകത്തിലെ ഏറ്റവും ശക്തമായ പൊലീസ് ബ്രാൻഡായും ദുബായ് പൊലീസ് തിരഞ്ഞെടുക്കപ്പെട്ടു. യുഎഇ ഭരണനേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണയും ഉദ്യോഗസ്ഥരുടെ അർപ്പണബോധവുമാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെന്ന് ദുബായ് പൊലീസ് ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി വ്യക്തമാക്കി.

You may also like