Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 08:24 AM

ഷാർജ സിവിൽ ഡിഫൻസ് പിഴകളിൽ 50% ഇളവ്

by Raneesha Nizar

ഷാർജ : ഷാർജയിലെ ബിസിനസ് മേഖലയെ പിന്തുണയ്ക്കുന്നതിനും നിക്ഷേപകർക്കുള്ള സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി സിവിൽ ഡിഫൻസ് നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ഈ പുതിയ ആശ്വാസ നടപടി. എല്ലാത്തരം സിവിൽ ഡിഫൻസ് പിഴകൾക്കും അഗ്നിശമന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചാർജുകൾക്കും (Firefighting costs) ഈ 50 ശതമാനം കിഴിവ് ബാധകമായിരിക്കും.
2019 മുതൽ 2026 വരെയുള്ള കാലയളവിൽ ലഭിച്ച പിഴകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ജൂൺ 16 മുതൽ മൂന്ന് മാസത്തേക്കാണ് ഈ ഇളവുകളുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ 06 516 3333 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ബിസിനസ് സ്ഥാപനങ്ങളുടെ സുരക്ഷാ പെർമിറ്റ് പുതുക്കൽ ഫീസിലും സുരക്ഷാ സിസ്റ്റം വരിസംഖ്യയിലും ഷാർജ പൊലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 50 ശതമാനം ഇളവുകൾക്ക് പിന്നാലെയാണ് സിവിൽ ഡിഫൻസിന്റെയും ഈ അനുകൂല തീരുമാനം.

You may also like