Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 03:46 PM

ഷാർജ സമ്മർ പ്രൊമോഷൻസിന് തുടക്കം; 75% വരെ വിലക്കുറവും വൻ സമ്മാനങ്ങളും

by Raneesha Razak

ഷാർജ : യുഎഇയിലെ പ്രമുഖ ഷോപ്പിങ്-വിനോദ ഉത്സവങ്ങളിലൊന്നായ ‘ഷാർജ സമ്മർ പ്രൊമോഷൻസ് 2026’ ജൂലൈ 1 മുതൽ സെപ്റ്റംബർ 15 വരെ നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഈ മേളയിൽ വിവിധ ബ്രാൻഡുകൾക്ക് 75 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ആകെ 700 സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 30 സ്വർണ്ണക്കട്ടകൾ, ഒരു ലക്ഷം ദിർഹത്തിന്റെ ഷോപ്പിങ് വൗച്ചറുകൾ, ആഡംബര കാർ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾക്കായി ‘ഷംസ എന്റർടൈൻമെന്റ് സിറ്റി’ എന്ന വിനോദ നഗരവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ നറുക്കെടുപ്പുകളിൽ പങ്കാളികളാകാം.

You may also like