Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:00 AM

ദുബായിൽ റൊണാൾഡോയുടെ ജേഴ്‌സി വിൽപ്പനയിൽ റെക്കോർഡ്

by Raneesha Nizar

ദുബായ് : 2026 ലോകകപ്പ് ആവേശത്തിനിടയിൽ ദുബായിലെ ജേഴ്‌സി വിപണിയിൽ മെസ്സിയെയും ബ്രസീലിനെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ തരംഗം. ദുബായിലെ പ്രമുഖ സ്‌പോർട്‌സ് ഔട്ട്‌ലെറ്റുകളിൽ ലഭ്യമായിരുന്ന പോർച്ചുഗലിന്റെ ഹോം ജേഴ്‌സികൾ വെറും 20 ദിവസത്തിനുള്ളിലാണ് പൂർണ്ണമായും വിറ്റുതീർന്നത്. അർജന്റീനയുടെ എവേ കിറ്റിനും ബ്രസീലിന്റെ മഞ്ഞ ജേഴ്‌സിക്കും വലിയ ആവശ്യക്കാരുണ്ടെങ്കിലും റൊണാൾഡോയ്ക്കുള്ള ജനപ്രീതിയാണ് പോർച്ചുഗലിനെ ഒന്നാമതെത്തിച്ചത്. ഇതോടൊപ്പം ഈജിപ്ത്, മൊറോക്കോ ജേഴ്‌സികൾക്കും ദുബായിൽ വൻ ഡിമാൻഡുണ്ട്.

You may also like