Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 08:27 PM

യുഎഇയിൽ ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; വലിയ വിലക്കുറവ്

by Raneesha Razak

ദുബായ് : തുടർച്ചയായ നാല് മാസത്തെ വർദ്ധനവിന് ശേഷം യുഎഇയിലെ ജൂലൈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.40 ദിർഹമായിരിക്കും വില, ജൂണിൽ ഇത് 3.95 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില ജൂണിലെ 3.83 ദിർഹത്തിൽ നിന്ന് 3.29 ദിർഹമായി കുറഞ്ഞു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.21 ദിർഹമായിരിക്കും പുതിയ നിരക്ക്, മുൻമാസം ഇത് 3.76 ദിർഹമായിരുന്നു. ഡീസൽ വിലയിലാകട്ടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്, ജൂണിലെ 4.33 ദിർഹത്തിൽ നിന്ന് ലിറ്ററിന് 3.60 ദിർഹമായാണ് ഡീസൽ വില കുറഞ്ഞിരിക്കുന്നത്.
ഫെബ്രുവരിക്ക് ശേഷം ഗൾഫ് മേഖലയിലുണ്ടായ പ്രത്യേക സാഹചര്യങ്ങൾ കാരണം യുഎഇയിൽ ഇന്ധനവില 60 ശതമാനത്തിലധികം വർദ്ധിച്ചിരുന്നു. എന്നാൽ ജൂൺ മാസത്തിൽ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വലിയ തോതിൽ ഇടിഞ്ഞതാണ് ഇപ്പോൾ സാധാരണക്കാർക്ക് ആശ്വാസമായി വില കുറയാൻ കാരണമായത്. ഒപെക് കൂട്ടായ്മയിൽ നിന്ന് യുഎഇ മാറിയതും വരും നാളുകളിൽ എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ജൂലൈയിലെ ഈ വിലക്കുറവ് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുടെ പ്രതിമാസ ബഡ്ജറ്റിൽ വലിയ ആശ്വാസം നൽകും.

You may also like