Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 07:01 AM

അബുദാബിയിൽ ഈ വർഷം മൂന്ന് ലക്ഷത്തിലധികം പുതിയ പവിഴപ്പുറ്റുകൾ വച്ചുപിടിപ്പിച്ചു

by Raneesha Razak

അബുദാബി : പരിസ്ഥിതി ഏജൻസി – അബുദാബി (EAD) നടപ്പിലാക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പുനരുദ്ധാരണ പദ്ധതിയായ ‘അബുദാബി കോറൽ ഗാർഡൻസ് പ്രോജക്ടിന്റെ’ ഭാഗമായി ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 3,02,415 പുതിയ പവിഴപ്പുറ്റുകൾ (Coral Colonies) വിജയകരമായി വച്ചുപിടിപ്പിച്ചു. ഇതോടെ പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ വച്ചുപിടിപ്പിച്ച ആകെ പവിഴപ്പുറ്റുകളുടെ എണ്ണം 18 ലക്ഷത്തോളമായി ഉയർന്നു. സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സൗഹൃദപരമായ 12,700 കൃത്രിമ റീഫ് മോഡ്യൂളുകളും ഏജൻസി കടലിൽ സ്ഥാപിച്ചിട്ടുണ്ട്. 2030-ഓടെ അബുദാബി തീരങ്ങളിൽ 40 ലക്ഷത്തിലധികം പവിഴപ്പുറ്റുകൾ വച്ചുപിടിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പുനരധിവാസ പരിപാടിയായി ഇതിനെ മാറ്റാനാണ് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം ലക്ഷ്യമിടുന്നത്.

You may also like