Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:32 AM

ഭരണാധികാരിയായ പിതാവിന്റെ പാത പിന്തുടരുന്നതിൽ അഭിമാനമെന്ന് ഷെയ്ഖ് മക്തൂം

by Raneesha Razak

ദുബായ് : മക്കൾ എപ്പോഴും പിതാക്കന്മാരുടെ പാരമ്പര്യത്തിന്റെയും അവർ തുടക്കം കുറിച്ച പ്രവർത്തനങ്ങളുടെയും തുടർച്ചയാണെന്ന് ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി റൂളറും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ പിതാവും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭരണപാഠശാലയിൽ നിന്നാണ് താൻ ഇത് പഠിച്ചതെന്ന് അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ജനങ്ങളുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി കെട്ടിപ്പടുത്ത ഒരു ഭരണസംവിധാനം മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങൾ ജനിച്ചതെന്നും, മക്കളുടെ വിജയം നേരിൽ കാണുന്നതാണ് ഒരു പിതാവിന്റെ ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം ഏൽപ്പിച്ച ദൗത്യം നെഞ്ചേറ്റിയാണ് തന്റെ പിതാവ് രാജ്യം കെട്ടിപ്പടുത്തതെന്നും ജനങ്ങളെ സ്വന്തം മക്കളെപ്പോലെയാണ് അദ്ദേഹം കാണുന്നതെന്നും ഷെയ്ഖ് മക്തൂം കൂട്ടിച്ചേർത്തു.

You may also like