Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 10:42 AM

അന്താരാഷ്ട്ര യോഗ ദിനം: ദുബായിലും അബുദാബിയിലും വിപുലമായ യോഗ സെഷനുകൾ

by Raneesha Nizar

 

ദുബായ് : ‘ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ’ (Yoga for Healthy Ageing) എന്ന സന്ദേശവുമായി ജൂൺ 21-ലെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷമാക്കാൻ യുഎഇ ഒരുങ്ങുന്നു. ദുബായിലും അബുദാബിയിലുമായി പൊതുജനങ്ങൾക്കായി വിപുലമായ യോഗ സെഷനുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും ദുബായ് പോലീസിന്റെ പോസിറ്റീവ് സ്പിരിറ്റ് കൗൺസിലും സംയുക്തമായി ജൂൺ 21 ഞായറാഴ്ച രാവിലെ 5:30 മുതൽ 6:30 വരെ ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ പ്രത്യേക യോഗ സെഷൻ നടത്തും. ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ, ദുബായ് പോലീസ് ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന വലിയൊരു ജനവിഭാഗം ഇതിൽ പങ്കാളികളാകും. അബുദാബിയിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പ്രശസ്തമായ ‘ലൂവ്ര് അബുദാബി’ (Louvre Abu Dhabi) മ്യൂസിയത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ 8 മണി മുതൽ 9 മണി വരെയാണ് യോഗ സെഷൻ ക്രമീകരിച്ചിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ലൂവ്ര് അബുദാബിയുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ഇതിൽ പങ്കുചേരാവുന്നതാണ്.

You may also like