ദുബായ് : ഗ്യാസ്ട്രോഎൻട്രോളജി, ദഹനസംബന്ധമായ രോഗചികിത്സ എന്നീ മേഖലകളിലെ അത്യാധുനിക കണ്ടെത്തലുകളും ഗവേഷണങ്ങളും പങ്കുവെക്കുന്ന ‘എമിറേറ്റ്‌സ് ഡൈജസ്റ്റീവ് ഡിസീസ് വീക്ക്’ (EDDW 2026) കോൺഫറൻസിന് ദുബായിൽ തുടക്കമായി. ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഡയറക്ടർ ജനറൽ ഡോ. അലവി അൽഷൈഖ് അലിയുടെ സാന്നിധ്യത്തിൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ജൂൺ 12, 13 തീയതികളിൽ ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിലാണ് കോൺഫറൻസ് നടക്കുന്നത്. 14 രാജ്യങ്ങളിൽ നിന്നുള്ള അറുന്നൂറിലധികം ആരോഗ്യവിദഗ്ദ്ധർ, ഡോക്ടർമാർ, ഗവേഷകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS), ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് തുടങ്ങിയ സങ്കീർണ്ണമായ രോഗങ്ങളുടെ ചികിത്സ, എൻഡോസ്കോപ്പിയിലെ പുതിയ സാങ്കേതികവിദ്യകൾ എന്നിവ സമ്മേളനത്തിൽ ചർച്ചയാകും. ഇറ്റലിയിൽ നിന്നുള്ള അത്യാധുനിക എൻഡോസ്കോപ്പി നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഇൻഡെക്സ് കോൺഫറൻസസ് ആൻഡ് എക്സിബിഷൻസ് ആണ് പരിപാടിയുടെ സംഘാടകർ.
15
previous post