ദുബായ് : ബുധനാഴ്ച നടന്ന യുഎഇ ലോട്ടറിയുടെ (UAE Lottery) ‘ലക്കി ഡേ’ നറുക്കെടുപ്പിൽ വൻ തുക സമ്മാനമായി നേടി വിവിധ പ്രവാസികൾ. 260610-ാം നമ്പർ നറുക്കെടുപ്പിൽ ‘ഡേയ്‌സ്’ (Days) വിഭാഗത്തിൽ നിന്ന് 3, 10, 17, 21, 28, 30 എന്നീ നമ്പറുകളും ‘മന്ത്സ്’ (Months) വിഭാഗത്തിൽ നിന്ന് 3 എന്ന നമ്പറുമാണ് സമ്മാനത്തിന് അർഹമായത്. അഞ്ച് ഡേയ്‌സ് നമ്പറുകളും ഒരു മന്ത് നമ്പറും കൃത്യമായി ഒത്തുനോക്കിയ നാല് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മൂന്നാം സമ്മാനമായി ലഭിച്ചു.
ഇതുകൂടാതെ ഗ്യാരണ്ടീഡ് ‘ലക്കി ചാൻസ് ഐഡി’ (Lucky Chance ID) വിഭാഗത്തിലൂടെ മൂന്ന് താമസക്കാർക്ക് 50,000 ദിർഹം വീതവും സമ്മാനം ലഭിച്ചിട്ടുണ്ട്. BC2742639, BP4033921, BA2586538 എന്നിവയാണ് സമ്മാനാർഹമായ ലക്കി ചാൻസ് ഐഡികൾ. എന്നാൽ ഈ വാരത്തിലെ 30 മില്യൺ ദിർഹത്തിന്റെ ഒന്നാം സമ്മാനമോ (Grand Prize), 5 മില്യൺ ദിർഹത്തിന്റെ രണ്ടാം സമ്മാനമോ നേടാൻ ആർക്കും സാധിച്ചില്ല. ഈ രണ്ട് വൻ തുകകളും അടുത്ത നറുക്കെടുപ്പിലേക്ക് കൂട്ടിച്ചേർത്തു (Rollover). ആഴ്ചയിൽ രണ്ട് തവണ നടക്കുന്ന യുഎഇ ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് ജൂൺ 13 ശനിയാഴ്ച നടക്കും.