Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:14 PM

13-ാം വയസ്സിൽ പഠനം നിർത്തി, 14-ൽ സ്വന്തമായി എഐ സ്റ്റാർട്ടപ്പ്; ദുബായിലെ ഇന്ത്യൻ കൗമാരക്കാരന്റെ വിജയഗാഥ

by Raneesha Razak

ദുബായ് : സാധാരണ പ്രായത്തിലുള്ള കൗമാരക്കാർ സ്കൂൾ ക്ലാസ് മുറികളിലും പരീക്ഷാ തിരക്കുകളിലും മുഴുകിയിരിക്കുന്ന പ്രായത്തിൽ, ദുബായിൽ താമസിക്കുന്ന 14-കാരനായ ജൈനം ജെയിൻ (Jainam Jain) എന്ന ഇന്ത്യൻ ബാലൻ സ്വന്തമായി ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. തന്റെ അസാധാരണമായ ഈ നേട്ടങ്ങൾക്ക് പിന്നിൽ ദുബായ് എന്ന നഗരം നൽകിയ മികച്ച അന്തരീക്ഷവും പിന്തുണയുമാണെന്ന് ഈ മിടുക്കൻ സാക്ഷ്യപ്പെടുത്തുന്നു.

മറ്റുള്ള കുട്ടികൾ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനേക്കാൾ മൂന്ന് വർഷം മുൻപ്, അതായത് തന്റെ 13-ാം വയസ്സിൽ തന്നെ ജൈനം പത്താം ക്ലാസിന് തത്തുല്യമായ IGCSE പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അതിനുശേഷം പരമ്പരാഗതമായ തുടർപഠന രീതികളിൽ നിന്ന് മാറി ഒരു വർഷത്തെ ഇടവേളയെടുക്കാൻ ജൈനം തീരുമാനിച്ചു. ഈ സമയമത്രയും ബിസിനസ്സ് ആശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കുമാണ് അവൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇന്ത്യയിലെ പൂനെയിൽ ജനിച്ച ജൈനത്തിന്റെ കുടുംബം അവന് അഞ്ച് വയസ്സുള്ളപ്പോഴാണ് ദുബായിലേക്ക് കുടിയേറുന്നത്. ചെറുപ്പം മുതലേ വെല്ലുവിളികൾ ഏറ്റെടുക്കാൻ മാതാപിതാക്കൾ നൽകിയ പ്രോത്സാഹനമാണ് തന്റെ വിജയത്തിന് ആധാരമെന്ന് ജൈനം പറയുന്നു. ആറാം വയസ്സിൽ പിതാവിനൊപ്പം ബിസിനസ്സ് മീറ്റിംഗുകളിൽ പങ്കെടുത്തത് മുതൽ തുടങ്ങിയതാണ് ഈ 14-കാരന് സാങ്കേതികവിദ്യയോടും ബിസിനസ്സിനോടുമുള്ള കമ്പം. ഒരു വേനൽക്കാല അവധിക്ക് ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി 50 ദിവസത്തിനുള്ളിൽ 50 നെറ്റ്വർക്കിംഗ് ഇവന്റുകളിൽ പങ്കെടുക്കുക, 50 സ്വയംസഹായ പുസ്തകങ്ങൾ വായിക്കുക തുടങ്ങിയ വലിയ വെല്ലുവിളികൾ ജൈനവും സഹോദരിയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ അനുഭവങ്ങളാണ് വലിയ ലക്ഷ്യങ്ങളിലേക്ക് നടന്നുയരാൻ അവന് ആത്മവിശ്വാസം നൽകിയത്.

You may also like