Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 05:27 PM

ദുൽഹജ്ജ് മാസപ്പിറവി മേയ് 17-ന് കാണാൻ സാധ്യത; ബലിപെരുന്നാൾ മേയ് 27-ന്

by Raneesha Razak

അബുദാബി : ഈ വർഷത്തെ ദുൽഹജ്ജ് മാസപ്പിറവി മേയ് 17-ന് ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് വാനശാസ്ത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മേയ് 27 ബുധനാഴ്ച തുടങ്ങാനാണ് സാധ്യതയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്ററാണ് ഈ കണക്കുകൂട്ടലുകൾ പുറത്തുവിട്ടത്.

മേയ് 17 ഞായറാഴ്ച ഇസ്‌ലാമിക രാജ്യങ്ങൾ ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കും. അന്ന് കിഴക്കൻ ഏഷ്യ, തെക്കൻ ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ടെലസ്കോപ്പിലൂടെ മാസപ്പിറവി കാണാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. മധ്യ-പടിഞ്ഞാറൻ ഏഷ്യ, വടക്കേ ആഫ്രിക്ക, അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ചന്ദ്രക്കല ദൃശ്യമാകാൻ സാധ്യതയുണ്ട്.

ഈ കണക്കുകൂട്ടലുകൾ പ്രകാരം മേയ് 18 തിങ്കളാഴ്ച ദുൽഹജ്ജ് മാസം ഒന്നാം തീയതിയായിരിക്കും. ഇത് ശരിയാണെങ്കിൽ മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും മേയ് 27 ബുധനാഴ്ചയായിരിക്കും ബലിപെരുന്നാൾ ആഘോഷിക്കുക. എങ്കിലും ഔദ്യോഗികമായ മാസപ്പിറവി നിരീക്ഷണ സമിതിയുടെ തീരുമാനത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

You may also like