Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:47 PM

സ്കൂൾ ഫീസടയ്ക്കാൻ ഇനി ടെൻഷൻ വേണ്ട; ദുബായിൽ രക്ഷിതാക്കൾക്കായി ഫ്ലെക്സിബിൾ പേയ്മെന്റ് പ്ലാനുകൾ

by Raneesha Razak

ദുബായ് : യുഎഇയിലെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു സാമ്പത്തിക ഉത്തരവാദിത്തമായ സ്കൂൾ ഫീസ് ലഘൂകരിക്കാൻ സഹായകരമായ നടപടികളുമായി ദുബായിലെ വിവിധ സ്കൂളുകൾ രംഗത്ത്. രക്ഷിതാക്കളുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഫീസ് അടയ്ക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ ‘ഫ്ലെക്സിബിൾ പേയ്മെന്റ്’ ഓപ്ഷനുകളാണ് പല സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.

രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള അഭ്യർത്ഥനകൾ പരിഗണിച്ച് പല സ്കൂൾ മാനേജ്‌മെന്റുകളും ചർച്ചകൾക്ക് തയ്യാറാകുകയും പ്രായോഗികമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ദുബായിലെ ഇന്ത്യൻ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂൾസ് (IHS) സിഇഒ പുനീത് എം.കെ. വാസു ഇക്കാര്യം സ്ഥിരീകരിച്ചു. മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും നിശ്ചിത ശതമാനം രക്ഷിതാക്കൾ സാമ്പത്തിക സഹായത്തിനോ അല്ലെങ്കിൽ തവണകളായി ഫീസടയ്ക്കാനുള്ള സൗകര്യത്തിനോ വേണ്ടി സ്കൂളിനെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആവശ്യങ്ങളോട് പോസിറ്റീവ് ആയാണ് സ്കൂളുകൾ പ്രതികരിക്കുന്നത്.

സൗകര്യപ്രദമായ തവണ വ്യവസ്ഥകൾ ലഭ്യമാകുന്നതോടെ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ വലിയൊരു തുക ഒരുമിച്ച് കണ്ടെത്തേണ്ടി വരുന്ന രക്ഷിതാക്കളുടെ ഭാരം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You may also like