Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 04:34 PM

പ്രതിസന്ധികളെ കാറ്റിൽപ്പറത്തി യുഎഇ; റിയൽ എസ്റ്റേറ്റ് വിപണിയിൽ റെക്കോർഡ് കുതിപ്പ്

by Raneesha Razak

ദുബായ് : മിഡിൽ ഈസ്റ്റിലെ നിലവിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിലും യുഎഇയിലെ കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് (വാണിജ്യ കെട്ടിട നിർമ്മാണ) വിപണി ശക്തമായ മുന്നേറ്റം തുടരുന്നതായി വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള പ്രൊഫഷണലുകളെയും വൻകിട വിദേശ നിക്ഷേപങ്ങളെയും ആകർഷിച്ചുകൊണ്ട്, 2026-ന്റെ ആദ്യ പാദത്തിൽ വാണിജ്യ കെട്ടിടങ്ങളുടെയും ഓഫീസുകളുടെയും വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 26.2 ശതമാനം വർദ്ധിച്ച് 3,619 ഇടപാടുകളിലെത്തി.

സാമ്പത്തിക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 32 ശതമാനം വർദ്ധനവോടെ 37.9 ബില്യൺ ദിർഹത്തിന്റെ (3,790 കോടി ദിർഹം) ബിസിനസാണ് ഈ കാലയളവിൽ നടന്നത്. യുഎഇയിലേക്ക് വൻതോതിൽ കുടിയേറുന്ന ആഗോള കോടീശ്വരന്മാർ വെറും ആഡംബര വീടുകൾ വാങ്ങുന്നതിൽ ഒതുങ്ങാതെ, ഫാമിലി ഓഫീസുകളും വൻകിട നിക്ഷേപ പ്ലാറ്റ്‌ഫോമുകളും രാജ്യത്ത് സ്ഥാപിക്കുന്നതാണ് വിപണിക്ക് വൻ ഡിമാൻഡ് ഉണ്ടാകാൻ പ്രധാന കാരണം. ബിസിനസ്സ് ബേ, മെയ്ദാൻ സിറ്റി, ഡിഐഎഫ്‌സി (DIFC) തുടങ്ങിയ പ്രമുഖ ബിസിനസ്സ് കേന്ദ്രങ്ങളിലായി 2030-ഓടെ 23.4 ദശലക്ഷം ചതുരശ്ര അടി പുതിയ ഓഫീസ് ഇടങ്ങൾ കൂടി വിപണിയിലെത്തും.

You may also like