4
റാസൽഖൈമ : കാണാതായ സ്വദേശിനിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് റാസൽഖൈമ പോലീസ്. ശൈഖ എന്ന പേരുള്ള മധ്യവയസ്കയായ യുഎഇ പൗരയെയാണ് കാണാതായത്. അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള ഒരു ആരോഗ്യസ്ഥിതി ഇവർക്കുണ്ടെന്ന് പോലീസ് അറിയിച്ചു.
ശൈഖയെക്കുറിച്ചോ അവരുടെ വിവരങ്ങളെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർ റാസൽഖൈമ പോലീസിന്റെ 999 അല്ലെങ്കിൽ 901 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.