Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 02:16 AM

അമേരിക്ക-ഇറാൻ സമാധാന ചർച്ച: കരാർ അനിശ്ചിതത്വത്തിലെന്ന് യുഎഇ

by Raneesha Razak

യുഎഇ : മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. മേഖലയിലെ മധ്യസ്ഥർ കഠിനശ്രമം തുടരുന്നതിനിടയിൽ, മണിക്കൂറുകൾക്കകം ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തലും ഉപരോധങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക കരാറും പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

എങ്കിലും ചർച്ചകൾ വിജയത്തിലെത്താനുള്ള സാധ്യത പകുതി മാത്രമാണെന്ന് (50-50) യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേസമയം, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ ശക്തമായ നയതന്ത്ര നീക്കങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. ആഗോള എണ്ണക്കടത്തിനെ വലിയ രീതിയിൽ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ഈ ചർച്ചകൾ അത്യന്തം അനിവാര്യമാണെന്നാണ് പാകിസ്ഥാന്റെ നിലപാട്.

You may also like