Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 10:54 PM

ഭാവി സുരക്ഷാ സാങ്കേതികവിദ്യകളുമായി ദുബായ് പോലീസ്; ഐഎസ്എൻആർ 2026 പ്രദർശനം സമാപിച്ചു

by Raneesha Razak

അബുദാബി : അഡ്നെക് (ADNEC) സെന്ററിൽ നടന്ന ഒമ്പതാമത് ഇന്റർനാഷണൽ എക്സിബിഷൻ ഫോർ നാഷണൽ സെക്യൂരിറ്റി ആൻഡ് റെസിലിയൻസിൽ (ISNR 2026) അത്യാധുനിക സ്മാർട്ട് സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിച്ച് ദുബായ് പോലീസ് പങ്കാളിത്തം പൂർത്തിയാക്കി. സുരക്ഷാ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ പ്രദർശനം.

സ്വയം നിയന്ത്രിത പട്രോളിങ് സംവിധാനങ്ങൾ (Autonomous Patrols), സ്മാർട്ട് പോലീസിങ് സാങ്കേതികവിദ്യകൾ, സൈബർ സുരക്ഷാ ബോധവൽക്കരണ പ്ലാറ്റ്‌ഫോമുകൾ, അടിയന്തര ഘട്ടങ്ങളിൽ അതിവേഗം പ്രതികരിക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ എന്നിവ ദുബായ് പോലീസ് മേളയിൽ വിജയകരമായി പ്രദർശിപ്പിച്ചു. സുരക്ഷ, അഗ്നിശമന സേന, സൈബർ സുരക്ഷ, വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടുത്തങ്ങൾ, അഡ്വാൻസ്ഡ് എമർജൻസി മാനേജ്മെന്റ് തുടങ്ങി എട്ടോളം പ്രധാന മേഖലകളിലെ വിദഗ്ദ്ധർക്കൊപ്പമാണ് ദുബായ് പോലീസ് ഈ അന്താരാഷ്ട്ര മേളയിൽ മാറ്റുരച്ചത്.

You may also like