Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:01 AM

ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ സർവീസ് ഈ വർഷം ആരംഭിക്കും

ആധുനിക സൗകര്യങ്ങളുമായി കോച്ചുകൾ

by Raneesha Nizar

ഫുജൈറ: യുഎഇയിലെ വിവിധ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ സർവീസുകൾ ഈ വർഷം ഘട്ടങ്ങളായി ആരംഭിക്കും. ഇതിന്റെ മുന്നോടിയായി ഫുജൈറ സ്റ്റേഷനിൽ നിന്ന് ഹജർ പർവതനിരകൾ ലക്ഷ്യമാക്കി അൽ ബിത്ന പാലം വരെ മാധ്യമപ്രവർത്തകർക്കായി പ്രത്യേക പരീക്ഷണ ഓട്ടം നടത്തി. യുഎഇയിലെ ആദ്യത്തെ സമ്പൂർണ്ണ യാത്രാ റെയിൽവേ സ്റ്റേഷനായ ഫുജൈറയിൽ ക്രീം-ഗ്രേ നിറങ്ങളിലുള്ള ആധുനിക ഇന്റീരിയർ, വിശാലമായ ഗ്ലാസ് പാനലുകൾ, കൃത്യമായ ഡിജിറ്റൽ ബോർഡുകൾ, അത്യാധുനിക ഓട്ടോമേറ്റഡ് ബാരിയറുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ ആശ്വാസകരമായ യാത്ര ഉറപ്പാക്കുന്നതിനായി വിപുലമായ ലെഗ്‌റൂം സൗകര്യമുള്ള സീറ്റുകൾ, അതിവേഗ സൗജന്യ വൈഫൈ (Wi-Fi), ചാർജിംഗ് പോർട്ടുകൾ, ഡിജിറ്റൽ സ്ക്രീനുകൾ എന്നിവ ട്രെയിൻ കോച്ചുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമാകുന്നതോടെ എമിറേറ്റുകൾക്കിടയിലുള്ള യാത്ര കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like