14
ഫുജൈറ : യുഎഇയിലെ ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും, ഫുജൈറയിൽ പൂർത്തിയായ രാജ്യത്തെ ആദ്യ യാത്രാ റെയിൽവേ സ്റ്റേഷൻ മാധ്യമങ്ങൾക്കായി തുറന്നു കാട്ടി. സ്റ്റേഷന്റെ സൗകര്യങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാത്രാ ട്രെയിനിന്റെയും ആദ്യ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ വർഷം അവസാനത്തോടെ ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.