Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 10:10 AM

ഫുജൈറ തീരത്ത് കടലാമകളുടെ മുട്ടയിടൽ കേന്ദ്രങ്ങൾ കണ്ടെത്തി; സുരക്ഷയൊരുക്കി അധികൃതർ

by Raneesha Nizar

ഫുജൈറ : ഫുജൈറയുടെ തീരപ്രദേശങ്ങളിൽ കടലാമകൾ മുട്ടയിടുന്ന മൂന്ന് പ്രധാന കേന്ദ്രങ്ങൾ ഫുജൈറ എൻവയോൺമെന്റ് അതോറിറ്റി കണ്ടെത്തി. എമിറേറ്റിന്റെ സമുദ്ര ജീവസംരക്ഷണ പ്രവർത്തനങ്ങളിൽ വലിയൊരു നാഴികക്കല്ലാണിത്. വർഷം തോറും മാർച്ച് മുതൽ ജൂൺ വരെ നീളുന്ന കടലാമകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് നടത്തിയ പതിവ് തീരദേശ സർവേകളിലാണ് ഈ കേന്ദ്രങ്ങൾ കണ്ടെത്തിയത്.

ദിബ്ബയിലെ അൽ ഫഖൈത് (Al Fqait) സംരക്ഷിത മേഖലയ്ക്ക് സമീപം റോയൽ ബീച്ച് ഹോട്ടൽ ആൻഡ് റിസോർട്ടിന്റെ തീരത്താണ് ഈ പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുള്ളത്. കടലാമകൾ മുട്ടയിടുന്നതിനും അവ വിരിഞ്ഞിറങ്ങുന്നതിനും യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാതിരിക്കാൻ ഹോട്ടൽ അധികൃതരുമായി സഹകരിച്ച് എൻവയോൺമെന്റ് അതോറിറ്റി ഈ പ്രദേശങ്ങൾ പൂർണ്ണമായും സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതോടൊപ്പം അതോറിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷിച്ച ഏഴ് കടലാമകളെ വിജയകരമായി കടലിലേക്ക് തുറന്നുവിടുകയും ചെയ്തു.

You may also like