Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:12 PM

ഫുജൈറയിൽ പുതിയ ടെർമിനലുകളുമായി ഡിപി വേൾഡ്

by Raneesha Razak

ദുബായ് : യുഎഇയിലേക്കുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കുന്നതിനും റീ-എക്‌സ്‌പോർട്ട് വ്യാപാരം സംരക്ഷിക്കുന്നതിനുമായി ഫുജൈറയിൽ പുതിയ തുറമുഖ ടെർമിനലുകൾ നിർമ്മിക്കാൻ ഡിപി വേൾഡ് തയാറെടുക്കുന്നു. ഫുജൈറ പോർട്ട് അതോറിറ്റിയുമായി ചേർന്ന് 50 വർഷത്തെ കരാറിലാണ് ഡിപി വേൾഡ് ഒപ്പുവെച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ‘അൽ റുഗയ്‌ലാത്’ കണ്ടെയ്നർ ടെർമിനലും ‘ദിബ്ബ’ ജനറൽ കാർഗോ ടെർമിനലുമാണ് വികസിപ്പിക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങളുണ്ടായാലും ജാബൽ അലി തുറമുഖത്തേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാൻ ഈ പാത സഹായിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശനമുള്ള ഫുജൈറ വഴി ചരക്കുകൾ രാജ്യത്തുടനീളം റോഡ് മാർഗ്ഗം എത്തിക്കാനാകും. നിർമ്മാണം ആരംഭിച്ച് രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ ഡിപി വേൾഡിന്റെ യുഎഇയിലെ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി 22 മില്യൺ ടി.ഇ.യു ആയി ഉയരും.

You may also like