Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:30 PM

സ്കൂൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് കർശന നിയന്ത്രണങ്ങളുമായി യുഎഇയിലെ വിദ്യാലയങ്ങൾ

by Raneesha Razak

ദുബായ് : പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ വാട്ട്‌സ്ആപ്പ് (WhatsApp) ഗ്രൂപ്പുകളുടെ ഉപയോഗത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി യുഎഇയിലെ വിദ്യാലയങ്ങൾ. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാനും വ്യക്തിപരമായ തർക്കങ്ങളും അനാവശ്യ സന്ദേശങ്ങളും ഒഴിവാക്കാനുമാണ് വിദ്യാലയങ്ങൾ പുതിയ ഗ്രൂപ്പ് പോളിസികൾ നടപ്പിലാക്കുന്നത്.
ഷാർജ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരാണ് ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നത്. രാത്രി 8 മണിക്ക് ശേഷം അടിയന്തിര ഘട്ടങ്ങളിൽ ഒഴികെ സന്ദേശങ്ങൾ അയക്കരുതെന്ന് അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനുപുറമേ, വുഡ്‌ലെം എഡ്യൂക്കേഷൻ സ്കൂളുകൾ അധ്യാപകർക്കായി പ്രത്യേക ഔദ്യോഗിക സിം കാർഡുകൾ നൽകുകയും ബ്രോഡ്കാസ്റ്റ് ചാനൽ രീതിയിൽ വിവരങ്ങൾ മാത്രം പങ്കുവെക്കുന്നതിനായി ഗ്രൂപ്പുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. വ്യക്തിപരമായ പരാതികൾ, മാർക്ക്, അധ്യാപകരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്നിവ പൊതുവാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നതിന് നിരോധനമുണ്ട്.

You may also like