Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:50 PM

ശൈഖ് അഹമ്മദിന്റെ ഓർമ്മയിൽ ഗാസയ്ക്കായി 10 ദശലക്ഷം ഭക്ഷണപ്പൊതികൾ ഒരുക്കാൻ ദുബായ്

by Raneesha Razak
ദുബായ് : ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്മരണാർത്ഥം ഗാസയിലെ ജനങ്ങൾക്കായി 10 ദശലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 26-നാണ് വൻ ജനകീയ കൂട്ടായ്മയോടെയുള്ള ഈ ജീവകാരുണ്യ പരിപാടി സംഘടിപ്പിക്കുന്നത്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സും (MBRGI) ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ ഉം സംയുക്തമായാണ് “അഹമ്മദ് ബിൻ റാഷിദ് ഹ്യൂമാനിറ്റേറിയൻ ബ്രിഡ്ജ്” (Ahmed bin Rashid Humanitarian Bridge) സംഘടിപ്പിക്കുന്നത്. ഗാസയിലെ അർഹരായ കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഭക്ഷ്യസഹായം തയ്യാറാക്കുന്നതിനായി ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളും ഈ കൂട്ടായ്മയിൽ അണിനിരക്കും.
കരുണയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മാതൃകയായിരുന്ന ശൈഖ് അഹമ്മദിന്റെ ഓർമ്മകൾ നിലനിർത്താനാണ് ഈ ബൃഹത്തായ പദ്ധതി ലക്ഷ്യമിടുന്നത്. യുഎഇ സമൂഹത്തിന്റെ മാനുഷിക മൂല്യങ്ങളും കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യവും വിളിച്ചോതുന്നതാണ് ഈ മാതൃകാപരമായ സംരംഭമെന്ന് സംഘാടകർ വ്യക്തമാക്കി.

You may also like