7
അബുദാബി : തുടർച്ചയായി ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അബുദാബിയിൽ ഇറച്ചിക്കട അടപ്പിച്ചു പൂട്ടി അധികൃതർ. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് നടപടി.
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (ADAFSA) അൽ റയ ഇറച്ചിക്കടയ്ക്ക് (Ahl Al Raya Butchery) എതിരെ അടിയന്തര അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതായും, മുൻപും ഇവിടെ നിരവധി ലംഘനങ്ങൾ കണ്ടെത്തിയിരുന്നതായും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ വീഴ്ചകൾ പരിഹരിച്ച് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നത് വരെ സ്ഥാപനത്തിന് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പൊതുജനങ്ങൾക്കു 800555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കാമെന്നും ADAFSA വ്യക്തമാക്കി.