Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 03:40 AM

ഇ-സ്‌കൂട്ടർ പട്രോളിംഗ്: കവർച്ചാ കേസിൽ മൂന്ന് പേർ പിടിയിൽ

by Raneesha Razak

ദുബായ് : കവർച്ച ചെയ്യപ്പെട്ട 190,000 ദിർഹം കേവലം നാല് മിനിറ്റിനുള്ളിൽ കണ്ടെടുത്ത് പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. നൈഫ് പോലീസ് സ്റ്റേഷനിലെ ഇലക്ട്രിക് സ്കൂട്ടർ പട്രോളിംഗ് (E-Scooter Patrol) ടീമിന്റെ ദ്രുതഗതയിലുള്ള പട്രോളിംഗും ഇടപെടലുമാണ് പ്രതികളെ പെട്ടെന്ന് വലയിലാക്കാൻ സഹായിച്ചത്. നൈഫ് മേഖലയിൽ നടന്ന മോഷണത്തെക്കുറിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വിവരം ലഭിച്ച ഉടൻ തന്നെ സമീപത്തുള്ള പട്രോളിംഗ് ടീമുകൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.
വിവരം ലഭിച്ച് രണ്ട് മിനിറ്റിനുള്ളിൽ ഇ-സ്‌കൂട്ടർ പട്രോളിംഗ് സംഘം സംഭവസ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ അടുത്ത രണ്ട് മിനിറ്റിനുള്ളിൽ മൂന്ന് പ്രതികളെയും പിടികൂടുകയുമായിരുന്നു. കവർച്ച ചെയ്ത മുഴുവൻ തുകയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. ജനത്തിരക്കേറിയ മാർക്കറ്റുകളിലും ഇടുങ്ങിയ വഴികളിലും വലിയ പോലീസ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലും ഇ-സ്‌കൂട്ടർ പട്രോളിംഗ് വളരെ ഫലപ്രദമാണെന്ന് നൈഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ ആശൂർ വ്യക്തമാക്കി.

You may also like