Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 21, 2026 | 09:36 AM

രണ്ടാം വാരത്തിലേക്ക് കടന്ന് ദുബൈ പ്രസ് ക്ലബ്ബിന്റെ ‘അറബ് പോഡ്‌കാസ്റ്റ് പ്രോഗ്രാം’

by Raneesha Nizar

ദുബൈ : ദുബൈ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ‘അറബ് പോഡ്‌കാസ്റ്റ് പ്രോഗ്രാമിന്റെ’ മൂന്നാം പതിപ്പ് വിജയകരമായ ഒന്നാം വാരത്തിന് ശേഷം രണ്ടാം വാരത്തിലേക്ക് കടന്നു. ജൂലൈ 13-ന് ആരംഭിച്ച ഈ പരിശീലന പരിപാടി, പങ്കാളികളുടെ സർഗ്ഗാത്മക ആശയങ്ങളെ പ്രൊഫഷണൽ പോഡ്‌കാസ്റ്റ് പ്രോജക്ടുകളാക്കി മാറ്റാൻ സഹായിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പ്രമുഖ മേഖല വിദഗ്ദ്ധർ നയിച്ച ഒന്നാം വാരത്തിലെ വർക്ക്‌ഷോപ്പുകളിൽ പോഡ്‌കാസ്റ്റ് നിർമ്മാണം, സ്‌ക്രിപ്റ്റ് രചന, വോയ്‌സ് ട്രെയിനിംഗ്, ബ്രാൻഡിംഗ്, വിഷ്വൽ ഐഡന്റിറ്റി, സ്റ്റോറി ടെല്ലിംഗ് എന്നിവയിൽ പങ്കാളികൾക്ക് പ്രായോഗിക പരിശീലനം നൽകി. വരും ആഴ്ചകളിൽ പ്രൊഡക്ഷൻ, ഡിജിറ്റൽ പബ്ലിഷിംഗ്, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അതിനുശേഷം പങ്കാളികളുടെ പ്രോജക്ടുകൾ വിലയിരുത്തുമെന്നും ദുബൈ പ്രസ് ക്ലബ് ഡയറക്ടർ മറിയം അൽ മുല്ല വ്യക്തമാക്കി.

You may also like