Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 05:30 PM

യുഎഇയിൽ ഫുഡ് ഡെലിവറി ഓർഡറുകളിൽ 15% വർധനവ്

പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കൽ കുറഞ്ഞു

by Raneesha Razak

ദുബൈ : 2026-ന്റെ ആദ്യ പകുതിയിൽ യുഎഇയിലെ റസ്റ്റോറന്റുകളിൽ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ഓൺലൈൻ ഫുഡ് ഡെലിവറി ഓർഡറുകളിൽ 15.2 ശതമാനത്തിന്റെ വർധനവ്. റസ്റ്റോറന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ദാതാക്കളായ ‘സിർവ് മെന’ (Syrve MENA) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഉപഭോക്താക്കളുടെ മാറുന്ന ഭക്ഷണ രീതികളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.
ആകെ റസ്റ്റോറന്റ് ഓർഡറുകളിൽ 30.5 ശതമാനവും ഡെലിവറി വഴിയാണ് നടന്നത്. അതേസമയം, റസ്റ്റോറന്റുകളിൽ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്ന (Dine-in) ഓർഡറുകളിൽ 10.5 ശതമാനത്തിന്റെ കുറവുണ്ടായി. സ്മാർട്ട്‌ഫോൺ ആപ്പുകളുടെ ഉപയോഗം വർധിച്ചതും എളുപ്പത്തിൽ ഭക്ഷണം വീടുകളിലെത്തിക്കാനുള്ള സൗകര്യങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

You may also like