Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:07 PM

ലണ്ടനെയും പാരീസിനെയും പിന്തള്ളി ദുബായ് ഒന്നാമത്! 2026-ലെ ലോകത്തിലെ ഏറ്റവും ‘ഇൻസ്റ്റാഗ്രാമബിൾ’ നഗരം

by Raneesha Razak

ദുബായ് : ലണ്ടൻ, പാരീസ്, ബാഴ്‌സലോണ തുടങ്ങിയ പ്രമുഖ നഗരങ്ങളെ പിന്തള്ളിക്കൊണ്ട് 2026 ലെ ലോകത്തിലെ ഏറ്റവും ‘ഇൻസ്റ്റാഗ്രാമബിൾ’ (സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന) നഗരമെന്ന ബഹുമതി ദുബായ് സ്വന്തമാക്കി. 100 ൽ 100 ഇൻസ്റ്റാഗ്രാമബിലിറ്റി സ്‌കോർ നേടിയാണ് ദുബായ് ഈ നേട്ടം കൈവരിച്ചത്. ഇൻസ്റ്റാഗ്രാം, ടിക്ടോക് എന്നീ പ്ലാറ്റ്‌ഫോമുകളിലായി ദുബായെക്കുറിച്ച് 190.2 ദശലക്ഷം (19.02 കോടി) പോസ്റ്റുകളാണ് വന്നിട്ടുള്ളത്. കൂടാതെ ലോകമെമ്പാടുനിന്നുമായി 3.43 ദശലക്ഷം (34.3 ലക്ഷം) ആളുകൾ ഈ നഗരത്തെക്കുറിച്ച് ഇൻ്റർനെറ്റിൽ തിരയുകയും ചെയ്തു.

നഗരങ്ങൾക്ക് പുറമെ ലോകത്തിലെ ഏറ്റവും ഇൻസ്റ്റാഗ്രാമബിൾ ലാൻഡ്‌മാർക്കായി (പ്രസിദ്ധമായ സ്ഥലം) തെരഞ്ഞെടുക്കപ്പെട്ടത് ദുബായിലെ ബുർജ് ഖലീഫയാണ്. ഈ പട്ടികയിൽ 100 ൽ 100 ഇൻസ്റ്റാഗ്രാമബിലിറ്റി സ്‌കോറും ബുർജ് ഖലീഫ സ്വന്തമാക്കി. ഇൻസ്റ്റാഗ്രാമിലും ടിക്ടോക്കിലുമായി ബുർജ് ഖലീഫയെക്കുറിച്ച് 10.1 ദശലക്ഷം (1.01 കോടി) പോസ്റ്റുകളാണ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. കൂടാതെ ആഗോളതലത്തിൽ 1.1 ദശലക്ഷം (11 ലക്ഷം) ആളുകൾ ബുർജ് ഖലീഫയെക്കുറിച്ച് തിരഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.

You may also like