11
അബുദാബി : ഒരു ദിവസത്തേക്ക് പോലീസുകാരനാകണമെന്ന അൽ ഐനിലെ ഒരു കൊച്ചു വിദ്യാർത്ഥിയുടെ ആഗ്രഹം സാധിച്ച് കൊടുത്ത് അബുദാബി പോലീസ് മാതൃകയായി. കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്താനും സമൂഹത്തോട് ചേർത്തുനിർത്താനുമുള്ള പോലീസിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
അൽ ഐൻ പോലീസ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥിക്കായി ഈ പ്രത്യേക ദിവസം ഒരുക്കിയത്. കുട്ടിക്ക് പ്രത്യേക പോലീസ് യൂണിഫോം നൽകുകയും പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. പോലീസിന്റെ പ്രവർത്തനങ്ങളെ അടുത്തറിയാനും അവരുടെ വാഹനങ്ങളിൽ സഞ്ചരിക്കാനും കുട്ടിക്കായി. പോലീസുകാരനാകുക എന്ന തന്റെ വലിയ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കൻ.